Friday, September 20, 2024

തൃശൂരിൽ വീണ്ടും ആൾക്കൂട്ട മർദ്ദനം; തലക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ചേലക്കര: കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അടയ്ക്കാ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവത്രേ. മർദനത്തിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ഥിരമായി മോഷണം നടക്കുന്നതിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് മോഷണശ്രമം കണ്ടെത്തിയത്. എന്നാൽ ഗേറ്റ് ചാടിക്കടന്നപ്പോൾ പറ്റിയതാണ് പരിക്കെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സന്തോഷ് ഇവിടെയെത്തുന്നതും അടയ്ക്ക വെക്കുന്ന ഇടത്തേക്ക് പോകുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments