Sunday, June 21, 2026

തൃശൂർ പൂങ്കുന്നത്ത് വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ശരീരത്തിലേക്കുവീണ്‌ ഏഴുവയസ്സുകാരി മരിച്ചു. പൂങ്കുന്നം ചക്കാമുക്കിൽ ശ്രീഷൺ നിവാസിൽ ശ്രീജിത്തിന്റെയും നീതുവിന്റെയും മകൾ കീർത്തനാ ജിത് ആണ് മരിച്ചത്. മണ്ണുത്തി ഡോൺബോസ്കോ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരൻ: കൃഷ്ണജിത്. സംസ്കാരം ശനിയാഴ്ച പാമ്പാടി ഐവർമഠത്തിൽ

RELATED ARTICLES
- Advertisment -

Most Popular

Recent Comments