Friday, September 20, 2024

ചൂണ്ടലിൽ ബസ്സിന്‌ പുറകിൽ സ്കൂട്ടറിടിച്ച്‌ ഒരാൾക്ക്‌ ഗുരുതര പരിക്ക്‌

കുന്നംകുളം: ചൂണ്ടലിൽ ബസ്സിന്‌ പുറകിൽ സ്കൂട്ടറിടിച്ച്‌ ഒരാൾക്ക്‌ ഗുരുതര പരിക്ക്‌.
ചൂണ്ടൽ സ്വദേശി ഹരിഭാസ്കരനാണ്‌ അപകടത്തിൽ പരിക്കേറ്റത്‌. ചൂണ്ടൽ – ഗുരുവായൂർ റോഡിൽ നിർത്തിയിട്ട ബസ്സിന്‌ പുറകിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്ത്‌ നിന്ന് ചൂണ്ടലിലേക്ക്‌ വന്നിരുന്ന സ്കൂട്ടറാണ്‌ ബസ്സിന്‌ പുറകിൽ ഇടിച്ചത്‌. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments