Thursday, April 30, 2026

എടക്കര മിനിസെന്റർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള പുന്നയൂർ പഞ്ചായത്തിലെ എടക്കര മിനിസെന്ററിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. മുസ്താക്ക് അലി ഉദ്ഘാടനം നിർവഹിച്ചു.
പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.എ അബൂബക്കർ ഹാജി, ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗം സി.എം സുധീർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം വിനീത്, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ കുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments