Friday, September 20, 2024

ചാവക്കാട് സി.പി.എം നേതൃത്വത്തിൽ ഇമ്പിച്ചിബാവ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: അതിജീവനപ്പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്നതാണ് ഇ.കെ ഇമ്പിച്ചിബാവയുടെ ഓർമകളെന്നും എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. ഇമ്പിച്ചിബാവ ചരമ ദിനത്തിൽ സി.പി.എം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കൊപ്പം നിന്ന് അവരെ നയിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇമ്പിച്ചി ബാവയെന്നും അദ്ദേഹം പറഞ്ഞു. മുതുവട്ടൂർ റെഡ് ഹൗസിൽ നടന്ന അനുസ്മരണ പരിപാടിയിൽ
മാലികുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. പി.എസ് അശോകൻ സ്വാഗതം പറഞ്ഞു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, എം.ബി രാജലക്ഷ്മി, ടി.എസ് ദാസൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments