Friday, September 20, 2024

എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി റംസാൻ റിലീഫും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

ഒരുമനയൂർ: എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഇഫ്താർ സംഗമം എംഇഎസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. അഷറഫ് മൗലവി വാടാനപ്പള്ളി റംസാൻ പ്രഭാഷണം നടത്തി. എംഇഎസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി കെ.കെ. കുഞ്ഞി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഒരുമനയൂർ ആൽഫ പാലിയേറ്റീവ് , കവല സാന്ത്വന സ്പർശം പാലിയേറ്റീവ് എന്നിവർ റംസാൻ റിലീഫിന്റെ ഭാഗമായുള്ള പുടവകൾ ഏറ്റുവാങ്ങി.

തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.എം. ഷൈൻ,കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ കെ. എം. അബ്ദുൽസലാം, അസ്മാബി കോളേജ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് അഡ്വ. നവാസ്, സംസ്ഥാന കമ്മിറ്റി അംഗം സലീം അറയ്ക്കൽ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.ടി ഇബ്രാഹിം കുട്ടി, താലൂക്ക് സെക്രട്ടറി ജമാൽ തിരുനെല്ലൂർ, റിലീഫ് കമ്മിറ്റി ചെയർമാൻ അബ്ദു തടാകം, മൊയ്നു കാരയിൽ, എൻ.ടി. ഹാഷിം എന്നിവർ സംസാരിച്ചു. യു എൻ മൊയ്നുദീൻ, ഹമീദ് ഹാജി ഐലൻഡ്, ഇ ബദറുദ്ദീൻ, കെ.പി മുഹമ്മദ് കുട്ടി, അൻവർ അറക്കൽ, സഗീർ കാദ്രി, ബഷീർ കാരയിൽ, അബ്ദുൽ വഹാബ്,ഹസ്സൻ കനാപുള്ളി, ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments