Thursday, September 19, 2024

പെരിഞ്ഞനത്ത് വീട്ടിൽ ചാരായം വാറ്റ് നടത്തിയ രണ്ട് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് ചാരായം വാറ്റ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. വെസ്റ്റ് പെരിഞ്ഞനം പള്ളത്ത് നിഥീഷ് (28), അജേഷ് (40) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അര ലിറ്റര്‍ ചാരായവും, അഞ്ചു ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ചാരായം വാറ്റ് നടത്തിയത്. യൂ ട്യൂബ് വഴി പഠിച്ചാണ് ഇവര്‍ ചാരായം മാറ്റിയതെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സി.ഐ പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ നെല്‍സണ്‍, ജോഷി, വില്‍സണ്‍, ശബരി, വിപിന്‍, രാധാകൃഷ്ണന്‍, ബിബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments