Friday, September 20, 2024

മുൻ കാമുകനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ച സംഭവം: ലക്ഷ്മിപ്രിയ പിടിയിൽ

തിരുവനന്തപുരം: കൊച്ചിയിൽ മുൻ കാമുകനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ലക്ഷ്മി പ്രിയയാണ് പൊലീസ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദ്ദിച്ചവശനാക്കി എറണാകുളത്തെ റോ‍ഡിൽ ഉപേക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്ന് യുവതി കാമുകനെതിരെ ക്വട്ടേഷൻ നൽകുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കേസിലെ ഒന്നാം പ്രതിയാണ് ലക്ഷ്മിപ്രിയ. സംഭവത്തിൽ എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ(24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments