Thursday, November 21, 2024

ഷാഫി പറമ്പിൽ എം.എൽ.എക്ക് കോവിഡെന്ന് ഫേസ്ബുക്ക് പോസ്റ്റ്: പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ പരാതി

തൃശൂർ: കോൺഗ്രസ് നേതാവും എം.എൽ.എ യുമായ ഷാഫി പറമ്പിലിനെതിരെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ച് വ്യാജ പ്രചാരണം. പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ സി.ടി സോമരാജനെതിരെ പോലീസിൽ പരാതി. ‘ഷാഫി പറമ്പിലിന് കോവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും’ എന്ന രീതിയിൽ സി.ടി സോമരാജൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പരാതിക്ക് കാരണം. ഇതോടെ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ഒ.ജെ ജനീഷാണ് സിറ്റി പൊലീസ് ഓഫീസിലും ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വടക്കേകാട് പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു. പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടു സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments