Friday, September 20, 2024

സ്പാർക്ക് ചാവക്കാടിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: സ്പാർക്ക് ചാവക്കാടിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.  ചാവക്കാട് തെക്കഞ്ചേരി സപ്ലൈകോ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന  ഇഫ്താർ വിരുന്നിൽ  നൂറിലധികം പേർ പങ്കെടുത്തു. ആർ.കെ നൗഷാദ് അധ്യക്ഷത വഹിച്ചു.  ഡി.സി.സി സെക്രട്ടറി പി.യതീന്ദ്രദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ്,  മുനിസിപ്പൽ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, വെൽഫെയർ പാർട്ടി പ്രതിനിധികളായ അക്ബർ, റസാക്ക്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.സി ശിവദാസ്, യൂസഫ് തങ്ങൾ, സ്പാർക്ക് പ്രസിഡന്റ് ഷാഹിർ, എ.പി ഷഹീർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments