Friday, September 20, 2024

കൊമ്പൻ തോട്ടാൻ കേശവൻ ചെരിഞ്ഞു

തൃശൂർ: കൊമ്പൻ തോട്ടാൻ കേശവൻ ചരിഞ്ഞു. 44 വയസ്സായിരുന്നു. തൃശ്ശൂര്‍ ആമ്പല്ലൂർ വരാക്കര കാളക്കല്ലിലെ കെട്ടുതറിയിൽ ചികിത്സയിലായിരുന്നു. വരാക്കര തോട്ടാൻ ബേബിയുടെതാണ് ആന. നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. 2013ലാണ് തോട്ടാൻ ബേബി ആനയെ സ്വന്തമാക്കുന്നത്. കൂട്ടാനയായും തിടമ്പാനയായും ഉൽസവ പറമ്പുകളിലെ താരമാണ് കേശവൻ. ഒമ്പതര അടിയോളം ഉയരമുള്ള ആനക്ക്. കുട്ടുകൊമ്പാണെങ്കിലും നാടൻ ആനയുടെ ലക്ഷണ തികവിന്റെ ചന്തം കൂടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments