Sunday, October 25, 2026

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമാദരണ സദസ്സും സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമാദരണ സദസ്സും സംഘടിപ്പിച്ചു. ആധ്യാത്മിക പ്രഭാഷകൻ ഒ.എസ് സതീഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം ‘രാമായണത്തിലെ സാംസ്കാരിക വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പൈതൃകം കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ 52 വർഷമായി ഗുരുവായൂർ ആധ്യാത്മിക ഹാളിൽ വിഷ്ണു സഹസ്രനാമോൽസവം നടത്തുന്ന ഗുരുവായൂരപ്പൻ ഭജന സമിതിയെ ആദരിച്ചു. സെക്രട്ടറി മേച്ചേരി കേശവൻ നമ്പൂതിരി, മേച്ചേരി വാസുദേവൻ നമ്പൂതിരി എന്നിവരെയും ഹൈക്കോടതി ആർബിട്രേറ്ററായി നിയോഗിച്ച പൈതൃകം മെമ്പർ സുരേന്ദ്രനാഥൻ നായരെയും ആദരിച്ചു. പൈതൃകം കിഡ്സിൻ്റെ ഭാഗമായി സിവിൽ സർവീസസിന്  ഒരു കുട്ടിയെ പഠിപ്പിക്കുന്നതിനായി 12000 രൂപ കൊടമന ശശികുമാർ സ്റ്റേറ്റ് പിടിഎ സെക്രട്ടറി ജയപ്രകാശിന് നൽകി. തിരുപ്പതി ബ്രഹ്മോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച ശ്രീ ഭരത കലാക്ഷേത്രയേയും ആദരിച്ചു. മണലൂർ ഗോപിനാഥ്, കെ.കെ വേലായുധൻ, കൊടമന ശശികുമാർ, എം.വി ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, ഏ.കെ ദിവാകരൻ, പ്രഹ്ളാദൻ മാമ്പറ്റ്, ഒ.വി രാജേഷ്  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments