Friday, September 20, 2024

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ; കോണ്‍ഗ്രസ്സ് വടക്കേക്കാട് മണ്ഡലം കമ്മിറ്റി വായ് മൂടിക്കെട്ടി പ്രകടനം നടത്തി

പുന്നയൂർക്കുളം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ബി ജെ പി സര്‍ക്കാറിന്റെ നടപടിക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് വടക്കേക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി. ഷാജിഹാള്‍ പരിസരത്ത് നിന്ന് പുറപ്പെട്ട ജാഥ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വി കെ ഫസലുല്‍ അലി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് കൊമ്പത്തേല്‍ പടി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പറയങ്ങാട്ടില്‍ കുഞ്ഞിമൊയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എംബി ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
കമറുദ്ദീൻഷാ, എൻ.എം.കെ. നബീൽ, ശ്രീധരൻ മാക്കാലിക്കൽ, യൂസഫ് ഹാജി, സലാഹുദ്ധീൻ, വടക്കൻ ഫ്രാൻസിസ്, ഷുക്കൂർ, ആർ.എം. ബക്കർ, കുഞ്ഞിമുഹമ്മദ്, ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments