Friday, September 20, 2024

ചാവക്കാട് വീണ്ടും ടോറസ് ലോറി അപകടം; എടക്കഴിയൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട് വീണ്ടും ടോറസ് ലോറി അപകടം. എടക്കഴിയൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. കടപ്പുറം അഞ്ചങ്ങാടി സ്വദേശി തെക്കേരവളപ്പിൽ ഷെറിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ എടക്കഴിയൂർ പോസ്റ്റിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments