Friday, September 20, 2024

മണത്തലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66 മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പഞ്ചവടി സ്വദേശി ആലുക്കൽ സ്മിജിൻ (22), ഓട്ടോറിക്ഷ ഡ്രൈവർ കടപ്പുറം കുമാരൻപടി മൂക്കൻ സിജീഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments