തൃശൂർ: എൽ.ഡി.എഫ് തൃശൂര്‍ ജില്ലാ കണ്‍വീനറായി മുൻ എം.എൽ.എ കെ വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. തൃശൂരിൽ ചേർന്ന എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവും
സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ കെ.വി അബ്‌ദുൾ ഖാദർ ഗുരുവായൂര്‍ നിയോജക മണ്ഡലം മുൻ
എം.എല്‍.എ, കേരള വഖഫ് ബോര്‍ഡ്
ചെയര്‍മാന്‍ ,കേന്ദ്ര വഖഫ് കൗണ്‍സില്‍
അംഗം ,കേരള ആരോഗ്യ സര്‍വ്വ കലാശാല സെനറ്റംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഡി.വെെ.എഫ്.ഐ ജില്ലാ പ്രസിഡണ്ട്,
സി.പി.എം ചാവക്കാട് ഏരിയാ
സെക്രട്ടറി, മത്സ്യ തൊഴിലാളി യൂണിയന്‍, ബീഡി തൊഴിലാളി യൂണിയന്‍ ജില്ലാ
പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവില്‍ കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍
സെക്രട്ടറിയാണ്.
സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗ്ഗീസ്, എം.കെ കണ്ണന്‍, പി ബാലചന്ദ്രന്‍
എംഎല്‍എ, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സി.ആര്‍ വത്സന്‍, അഡ്വ അജി ഫ്രാന്‍സിസ്, എ.വി വല്ലഭന്‍, അഡ്വ
സി.ടി ജോഫി, പി.ജെ സേവ്യര്‍, ഷെെജു, ബഷീര്‍, ടി.എ ഷാഫി, എം രാജീവ്, ജോണ്‍ വാഴപ്പിള്ളി, കെ.കെ സുബ്രഹ്മണ്യന്‍, ടി ഗോപിനാഥ് താറ്റാട്ട്, വിനോദ് എന്നിവര്‍
സംസാരിച്ചു.