Friday, September 20, 2024

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു. രാജ്യാന്തര വിമാനത്താവളത്തിലെ റൺവേക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

ഉച്ചക്ക് 12 മണിയോടെ പരിശീലന പറക്കലിനിടെയാണ് അപകടം. അപകട സമയത്ത് മൂന്നു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യന്ത്രതകരാറാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.”

RELATED ARTICLES
- Advertisment -

Most Popular

Recent Comments