Sunday, May 31, 2026

പുനീത് സാഗർ അഭിയാൻ ക്യാമ്പയിൻ; മന്ദലാംകുന്ന് കടൽ തീരം വൃത്തിയാക്കി 24 കേരള ബറ്റാലിയൻ തിരുവളയന്നൂർ സ്കൂൾ എൻ.സി.സി യൂണിറ്റ്

പുന്നയൂർ: പുനീത് സാഗർ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി 24 കേരള ബറ്റാലിയൻ തിരുവളയന്നൂർ സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ മന്ദലാംകുന്ന് കടൽ തീരം വൃത്തിയാക്കി. പ്രധാനധ്യാപിക ജിഷയുടെ നേതൃത്വത്തിൽ അസോസിയേറ്റഡ് എൻ.സി.സി ഓഫീസർ സുഖിൽ മാസ്റ്റർ, ബറ്റാലിയനിൽ നിന്നുള്ള രണ്ട് പി.ഐ സ്റ്റാഫുകൾ, 40 എൻ.സി.സി കേഡറ്റുകൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. കടൽ തീരത്ത് നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും സംഘം നീക്കം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments