Friday, September 20, 2024

അമല്‍ കൃഷ്ണയുടെ മരണം; കോ-ലീ-ബി സഖ്യം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് സി.പി.എം

നാട്ടിക: സി.പി.എം ഏങ്ങണ്ടിയൂർ ലോക്കൽ കമ്മിറ്റിയംഗം കെ.ബി സുധയുടെ മകൻ അമല്‍ കൃഷ്ണ എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോ-ലീ-ബി സഖ്യം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന്
സി പി എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു. തെറ്റായ പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അമല്‍ കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് നീതിയുക്തമായ അന്വേഷണമാണ്
നടത്തികൊണ്ടിരിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ കൂടി
അടിസ്ഥാനത്തില്‍ പൊലിസ് നിയമാനുസൃതം
എടുക്കുന്ന നടപടികളോട് സി പി എം പൂര്‍ണ്ണമായി സഹകരിക്കും. മലയാള മനോരമ പത്രം നട്ടാല്‍ കുരുക്കാത്ത നുണ
ഈ വിഷയത്തിലും പ്രസിദ്ധീകരിക്കുകയു
ണ്ടായി.
ഏങ്ങണ്ടിയൂര്‍ സഹകരണ ബാങ്കിലെ
നിയമനത്തില്‍ തര്‍ക്കം ഉണ്ടായതെന്നാണ് പത്ര
വാര്‍ത്ത. അങ്ങനെ ഒരു നിയമനം ബാങ്കിൽ ഇല്ല എന്നിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത
കാര്യങ്ങള്‍ അച്ചടിച്ചു വിടുന്നത് അവരുടെ തന്നെ വിശ്വാസ്യതയെ
ഇല്ലാതാക്കുന്നതാണ്. നുണ പ്രചാരകര്‍ക്ക്
നിരാശരാകേണ്ടി വരുമെന്നും സി പി എം
ഏരിയാ സെക്രട്ടറി പ്രസ്ഥാവനയിലൂടെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments