ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും 18 വയസ്സുകാരനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി കടങ്ങോട് ക്വാറിയിലെത്തിച്ച് മർദ്ദിച്ചതായി പരാതി. ഗുരുവായൂർ കോട്ടപ്പടി സ്വദേശി തറയിൽ വീട്ടിൽ സച്ചിനാണ് ക്രൂര മർദ്ദനമേറ്റത് :ഗുരുവായൂരിലേക്ക് പുഷ്പോത്സവം കാണാൻ പോയ സച്ചിനെ 2 പേർ സൗഹൃദം നടിച്ച് ബൈക്കിൽ കയറ്റി കുന്നംകുളം കുറുക്കൻ പാറയിലേക്ക് കൊണ്ടുപോവുകയും ഇവിടെ നിന്നും എട്ടോളം വരുന്ന സംഘം കാറിൽ കയറ്റി കടങ്ങോട് ക്വാറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാറിൽ കയറ്റിയ ശേഷം കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം കാറിൽ വെച്ച് രണ്ടു മണിക്കൂറോളം മർദ്ദിച്ചതായും സച്ചിൻ പറഞ്ഞു. ക്വാറിയിൽ നിന്നും താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു. തുടർന്ന് വിവരം സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരോട് പറയുകയായിരുന്നു. ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.