കുന്നംകുളം: പാവറട്ടിയിൽ ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനായ പ്രതിക്ക് കുന്നംകുളം പോക്സോ കോടതി 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. പാലക്കാട് ചെർപ്പുളശ്ശേരി ചാണ്ടംകുഴി വീട്ടിൽ 49 വയസുള്ള റഷീദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2020 ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് മദ്രസയിലേക്ക് പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്ന ആൺകുട്ടിയെ ഇയാൾ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. പീഢനത്തിന് ഇരയായ ആൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ പാവറട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ.ആർ രമിൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ രമേഷ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു.
പാവറട്ടിയിൽ ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകനായ പ്രതിക്ക് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ
RELATED ARTICLES

