Friday, September 20, 2024

ചാവക്കാട് നിന്നും അണ്ടത്തോട്ടേക്കുള്ള ബസ് യാത്രക്കിടയിൽ ഗൃഹനാഥയുടെ അഞ്ചര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു

ചാവക്കാട്: ചാവക്കാട് നിന്നും അണ്ടത്തോട്ടേക്കുള്ള ബസ് യാത്രക്കിടയിൽ ഗൃഹനാഥയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടപ്പെട്ടു. വാടാനപ്പള്ളി സ്വദേശിനി കദീജ സിദ്ദിഖിന്റെ സ്വർണ്ണമാലയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നഷ്ടമായത്. മകളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകവെയാണ് സംഭവം. ചാവക്കാട് നിന്നും ബസ്സിൽ കയറി അണ്ടത്തോട് ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9946624400 എന്ന നമ്പറിലോ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments