ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞത്തിൽ നാലാം ദിവസം മഹാദേവന് 44 കലശങ്ങൾ അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കലശാഭിഷേകം നിർവ്വഹിച്ചു. നാഗക്കാവിൽ നടക്കുന്ന സർപ്പബലി ദർശിക്കുന്നതിനും നാവോർ പാട്ട് നടത്തുന്നതിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വൈകീട്ട് കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത്, പ്രീത മുരളി, ആർദ്ര മുരളി എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഗുരുവായൂർ കൃഷ്ണന്റെ ഭക്തി ഗാനസുധ എന്നിവയും ഉണ്ടായി.
നാളെ രാവിലെ ചൂണ്ടൽ അരവിന്ദന്റെ ഭക്തി പ്രഭാഷണം നടക്കും. അപർണ്ണ കെ ശർമ്മയുടെ നൃത്ത സന്ധ്യയും അരങ്ങേറും