Friday, September 20, 2024

എ.സി ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: സി.പി.എം മണത്തല വെസ്റ്റ് മേഖല ലോക്കൽ കമ്മറ്റിയും കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മറ്റിയും സംയുക്തമായി എ.സി ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, എ.സി ആനന്ദന്റെ പത്നി കെ.എ ശർമിള, തുടങ്ങിയവർ പങ്കെടുത്തു. കേരള പ്രയാസി സംഘം ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments