Friday, September 20, 2024

മണത്തല അയിനിപ്പുള്ളിയിൽ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചു മത്സ്യവിതരണ തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ച് അപകടം. മത്സ്യവിതരണ തൊഴിലാളിക്ക് പരിക്ക്. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments