Friday, November 22, 2024

പറവൂർ വീരൻപുഴയിൽ മത്സ്യബന്ധനത്തിനിടയിൽ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു

പറവൂർ: മത്സ്യബന്ധനത്തിനിടയിൽ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50),  മകൾ നിമ്മ്യ(16) എന്നിവരാണ് ഇന്നലെ രാത്രി വീരൻപുഴയിൽ മുങ്ങിമരിച്ചത്. രാത്രി ഒമ്പതരയോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മീന്‍പിടിക്കാന്‍ പോയത്. പത്തരയോടെ പുഴയിൽനിന്ന്‌ നിമ്മ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്.

പൊലീസും ഫയർഫോഴ്സും എത്തുന്നതിനുമുമ്പ് ‌രണ്ടുപേരെയും നാട്ടുകാർ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടമക്കുടി ഗവ. വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മിഥുൻ മകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments