Thursday, September 19, 2024

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകരോട് നന്ദി പറഞ്ഞ് നെയ്‌മര്‍

ബ്രസീലിയ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

https://www.instagram.com/p/CmMyP1KtRvv/?igshid=ZmVmZTY5ZGE=


ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments