Friday, September 20, 2024

തീരദേശ മേഖലയിൽ അജ്ഞാത മനുഷ്യനെ കണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

ചാവക്കാട്: തീരദേശ മേഖലയിൽ അജ്ഞാത മനുഷ്യനെ കണ്ടെന്ന് വ്യാജ പ്രചാരണം. വടക്കേക്കാട് ആറ്റുപുറം മേഖലയിൽ ശനിയാഴ്ച രാത്രിയിൽ അജ്ഞാത മനുഷ്യനെ കണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയും വ്യാപകമായിട്ടുണ്ട്. മുമ്പ് കോവിഡ് വ്യാപന സമയത്ത് അജ്ഞാത മനുഷ്യനെ കണ്ടെന്ന രീതിയിൽ വ്യാജവാർത്ത വ്യാപകമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments