ചാവക്കാട്: അകലാട് മൊയ്തീൻ പള്ളിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ ഇടക്കഴിയൂർ മങ്കിയത്ത് വീട്ടിൽ 62 വയസ്സുള്ള ബദറുദ്ധീനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അപകടത്തിനുശേഷം കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അകലാട് മൊയ്തീൻ പള്ളിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എടക്കഴിയൂർ സ്വദേശിക്ക് ഗുരുതര പരിക്ക്
RELATED ARTICLES

