Saturday, September 21, 2024

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കൺവെൻഷൻ നടന്നു

ചാവക്കാട്: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കൺവെൻഷൻ നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ കമറുദ്ദീൻ ഷാ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷുക്കൂർ കോനാരത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.വി യൂസഫ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലംപ്രസിഡന്റ് കമറുദീൻ ഷായെ മുഹ്സിൻ ചിന്നക്കലും നിയോജക മണ്ഡലം സെക്രട്ടറി കെ.വി യൂസഫ്‌ ഹാജിയെ പി.കെ ഉമ്മറും വടക്കേക്കാട് മണ്ഡലം പ്രസിഡണ്ട് ബക്കർ ഞമനേങ്ങാടിനെ സലാം ടി.കെ.ബിയും ഷാൾ അണിയിച്ച് സ്വീകരിച്ചു. സലാം ടി.കെ.ബി, റഹീം ടി.എച്ച് എന്നിവർ സംസാരിച്ചു. മുഹ്സിൻ ചിന്നക്കൽ സ്വാഗതവും അലിക്കുഞ്ഞി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments