Wednesday, February 25, 2026

കരുതൽ കരങ്ങളിലേക്ക് അവർ പറന്നിറങ്ങി; 181 പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി

നെടുമ്പാശ്ശേരി: അബുദാബിയില്‍ നിന്നും പ്രവാസികളുമായി  ആദ്യ വിമാനം കൊച്ചിയിലെത്തി. 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 4 കുട്ടികളും, 49 ഗര്‍ഭിണികളും ഉള്‍പ്പെടും. ഇവര്‍ക്കായി 5 എമിഗ്രേഷന്‍ കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ എത്തിയ പ്രവാസികള്‍ക്കായി എട്ട് കെഎസ്ആര്‍ടിസി ബസുകളും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. 40 ടാക്സികളും തയ്യാറാണ്. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങള്‍ തിരിച്ചാകും കൗണ്ടറിലേക്ക് ഇവരെ കൊണ്ടു വരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്ന് ബസുകളിലായി കൊണ്ടുപോകും. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തൃശൂരിലേക്കാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments