Saturday, June 28, 2025

ചാവക്കാട് നഗരസഭ വാർഡ് 5, 6, 10 എന്നീ വാർഡുകളിലെ തൊഴിൽ സഭ നടന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ വാർഡ് 5, 6, 10 എന്നീ വാർഡുകളിലെ തൊഴിൽ സഭ പുന്ന ജി.എം.എൽ.പി സ്കൂളിൽ നടന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എസ് അബ്‌ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് കൗൺസിലർ ഉമ്മർ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.എ രമേഷ് കുമാർ ക്ലാസെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ലളിത, ഗിരിജ, സീനു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments