Friday, September 20, 2024

മണത്തല മഹ്ദിനുൽ ഫാസാഹ സ്റ്റുഡന്റ്സ് അസോസിയേഷൻ ഇഖ്റഹ് 2k 22 ദറസ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല മഹ്ദിനുൽ ഫാസാഹ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഖ്റഹ് 2k 22 ദറസ് ഫെസ്റ്റ് സംഘടിപ്പിച്ചു. മണത്തല ദാറുൽ തഅലീം മദ്രസയിൽ നടന്ന പരിപാടി മണത്തല മുദരിസ് ഇസ്മായിൽ അൻവരി ഉദ്ഘാടനം ചെയ്തു. മണത്തല മഹ്ദിനുൽ ഫാസാഹ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ തൻസിൽ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഹാഫിള് ഇസ്ഹാഖ് യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് ഹുസൈൻ ഖിറാഹത് നിർവ്വഹിച്ചു. മണത്തല മഹ്ദിനുൽ ഫാസാഹ സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബാദുഷ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. ഷിബിലുള്ള, മുഹമ്മദ് ഫൈളി, ഷുക്കൂർ മൗലവി മണത്തല, ഷലീർ മണത്തല എന്നിവർ സംസാരിച്ചു. മണത്തല മഹ്ദിനുൽ ഫാസാഹ സ്റ്റുഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹ്സിൻ, റഹീം, റഈസ്, മുഹ്സിൻ കൊപ്പം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments