Friday, September 20, 2024

ചാവക്കാട്: മണത്തലയിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

ചാവക്കാട്: മണത്തലയിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർത്ഥിയെ കണ്ടെത്തിയത്. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് അറക്കൽ വീട്ടിൽ ഇഖ്ബാലിന്റെ മകൻ 15 വയസ്സുള്ള മുഹമ്മദ് ആദിലിനെയാണ് ശനിയാഴ്ച രാത്രി മുതൽ കാണാതായത്.  തുടർന്ന് വീട്ടുകാർ ശനിയാഴ്ച തന്നെ ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ചാവക്കാട് രാജാ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആദിൽ. സ്കൂൾ വിട്ടുകഴിഞ്ഞ്  സാധാരണ ട്യൂഷൻ ക്ലാസിലാണ് പോകാറുള്ളത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് എത്താറുള്ള സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments