Friday, November 22, 2024

ക്വാറന്റൈൻ; ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ സജ്ജീകരണമൊരുക്കി

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്തിന് നേതൃത്വത്തിൽ അന്യസംസ്ഥാനത്തു നിന്ന് വരുന്ന നാട്ടുകാർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിന് നാഷണൽ ഹുദാ സ്കൂൾ സജ്ജമാക്കി. 16 മുറികളും അതിനുവേണ്ട ടോയ്ലറ്റ് സൗകര്യങ്ങളും യുവ ഒരുമനയൂർ വെൽഫെയർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി മൊയ്തീൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹിഷാം കപ്പൽ, ജീവൻ ജോസഫ്, ഷിറാസ് മൊഹമ്മദ്, അജു മജീദ്, റിന്റോ, മനു, ക്ലബ് ഭാരവാഹികളായ അശ്വിൻ ചാക്കോ, സമദ് ഷാജി, വിഷ്ണു, ജ്യോതിസ് പീറ്റർ, ജോഷ്വാ ജസ്റ്റിൻ, സ്കൂൾ സ്റ്റാഫ് അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments