Friday, September 20, 2024

എടക്കഴിയൂർ നജ്മുൽ ഹുദാ സ്വലാത്ത് നാരിയ 32ാം വാർഷികവും മരക്കാർ മുസ്ലിയാർക്ക് സമാദരവും ഒക്ടോബർ 29ന് നടക്കും

ചാവക്കാട്: എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘടനയായ നജ്മുൽ ഹുദായുടെ നേതൃത്വത്തിൽ സലാത്ത് നാരിയ 32ാം വാർഷികവും മരക്കാർ മുസ്ലിയാർക്ക് സമാദരവും ഒക്ടോബർ 29ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഗരിബ് നമസ്കാരത്തിനുശേഷം എടക്കഴിയൂർ പോസ്റ്റ് ഖിള്ർ മസ്ജിദിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഉസ്താദ് ഹാരിസ് ഫൈസി കരിങ്കല്ലത്താണി പ്രഭാഷണം നടത്തും. സയ്യിദ് സാദിഖ് തങ്ങൾ, അബ്ദുൽ റസാഖ് മുസ്‌ലിയാർ വെന്മേനാട്, അബൂബക്കർ മുസ്ലിയാർ എടക്കഴിയൂർ, മൂസ വാഫി ഉസ്താദ്, നവാസ് റഹ്മാനി ഉസ്താദ് തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments