Friday, September 20, 2024

പൈതൃകം ഗുരുവായൂരിന്‍റെ നേതൃത്വത്തിൽ സമാദരം പരിപാടി സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബ സംഗമത്തിന്റെയും വൈജ്ഞാനിക സദസ്സിന്റെയും ഭാഗമായി സമാദരം പരിപാടി സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടന്ന ചടങ്ങ്  ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം അഡ്വ. കെ.വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂനമ്പിള്ളി ശ്രീറാം നമ്പൂതിരി പ്രഭാഷണം നടത്തി. ക്ഷേത്രകലാ പുരസ്കാരത്തിന് അർഹരായ കൃഷ്ണനാട്ടം കളിയോഗം ആശാൻ സി സേതുമാധവനും കല്ലാറ്റ് മണികണ്ഠനും കേരള കലാമണ്ഡലത്തിന്റെ തുള്ളൽ വിഭാഗത്തിൽ കണ്ണൻ നായർ സ്മാരക പുരസ്കാരത്തിന് അർഹനായ മണലൂർ ഗോപിനാഥനും പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കെ നായർ, ട്രഷറർ കെ.കെ ശ്രീനിവാസൻ, കൺവീനർമാരായ കെ.കെ വേലായുധൻ, ശ്രീകുമാർ പി നായർ, ആലക്കൽ രാധാകൃഷ്ണൻ, കെ സുഗതൻ, നന്ദൻ ആനേടത്ത്, ഐ.പി രാമചന്ദ്രൻ മുരളി അകമ്പടി, കെ.ടി ശിവരാമൻ നായർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments