Wednesday, February 25, 2026

വടക്കേക്കാട് നായരങ്ങാടി ക്യാപ്റ്റന്‍സ് കലാകായിക വേദി മാസ്‌ക് വിതരണം ചെയ്തു

ടക്കേക്കാട്: വടക്കേക്കാട് പഞ്ചായത്ത് കാര്യാലയം, സാമൂഹിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷന്‍, പ്രസ് ക്ലബ്ബ് എന്നിവിടങ്ങളില്‍ നായരങ്ങാടി ക്യാപ്റ്റന്‍സ് കലാകായിക വേദി മാസ്‌ക് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ നബീല്‍, ഹെല്‍ത്ത് സൂപ്രണ്ട് രാജു, എസ്.ഐ അബ്ദുല്‍ ഹക്കിം, പ്രസ് ക്ലബ്ബ് ട്രഷറര്‍ ഐ.ബി.അബ്ദുറഹ്മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ക്ലബ് ഭാരവാഹികള്‍ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മാസ്‌കളാണ് വിതരണം ചെയതത്. വേദി ഭാരവാഹികളായ ജോസ് മോന്‍, ടിന്റോ, അബിന്‍, ഡിനൊ, ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments