കടപ്പുറം: കടപ്പുറം അഞ്ചങ്ങാടിയിൽ പൂട്ടി കിടക്കുന്ന മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. മത്സ്യതൊഴിലാളി യൂണിയൻ (എസ്.ടി.യു) തൃശൂർ ജില്ലാ കമ്മറ്റി ഇത് സംബന്ധിച്ചുള്ള നിവേദനം ഫിഷറീസ് ഡിപാർട്ട്മെൻ്റിന് കൈമാറി. മത്സ്യതൊഴിലാളി എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ മൊയ്തുണ്ണി, ജില്ലാ പ്രസിഡന്റ് സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, ജനറൽ സെക്രട്ടറി പി.എ നസീർ, ട്രഷറർ സാലിഹ് തേച്ചൻപുരക്കൽ എന്നിവർ പങ്കെടുത്തു.