ചാവക്കാട് : ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന രണ്ടു പേർക്ക് കഠിന തടവും പിഴയും ശിക്ഷ. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മുബിന്‍ (23), എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പുളിക്കൽ വീട്ടില്‍ നസീര്‍ (26) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഇന്ന് 9 കൊല്ലം കഠിന തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരായ എടക്കഴിയൂര്‍ നാലാംകല്ലില്‍ കറുപ്പം വീട്ടില്‍ ബിലാലിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.ആര്‍ രജിത്കുമാര്‍ ഹാജരായി.