Friday, September 20, 2024

തൈക്കാട് മില്ലുംപടി റോഡിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

ഗുരുവായൂർ: തൈക്കാട് മില്ലുംപടി റോഡിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഗുരുവായൂർ ഇരിങ്ങപ്പുറം കരുമത്തിൽ വീട്ടിൽ രാഹുൽ (22) ,ഗുരുവായൂർ നെന്മിനി മുക്കിടി പറമ്പിൽ സുമേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments