Friday, September 20, 2024

ഗുരുവായൂരിൽ ഗുരുതര സുരക്ഷാ വീഴ്ച: സായുധ സേനയടക്കം നോക്കി നിൽക്കെ അതി സുരക്ഷാ മേഖലയായ നടപന്തലിലൂടെ യുവാവിന്റെ ബൈക്ക് സഞ്ചാരം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഗുരുവായൂർ: ഗുരുവായൂരിൽ ഗുരുതര സുരക്ഷാ വീഴ്ച. സായുധ സേനയടക്കം നോക്കി നിൽക്കെ അതി സുരക്ഷാ മേഖലയായ ഗുരുവായൂർ ക്ഷേത്ര നടപന്തലിലൂടെ യുവാവിന്റെ ബൈക്ക് സഞ്ചാരം. വ്യാപാരികൾ തടഞ്ഞതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാണശേരി സ്വദേശി ആളൂർ പാറപ്പറമ്പിൽ വീട്ടിൽ പ്രണവാണ് (31)  അതി സുരക്ഷാ മേഖലയിലൂടെ ബൈക്കിൽ സഞ്ചരിച്ചത്. കിഴക്കെ നടപ്പന്തലിലേക്ക് പ്രവേശിച്ച്  ക്ഷേത്ര നടയുടെ മുന്നിലൂടെ തെക്കെ നടവഴി പടിഞ്ഞാറെ ദീപസ്തംഭത്തിന് സമീപത്തിനരികിൽ കൂടി ബൈക്കിൽ പടിഞ്ഞാറെ നടപ്പന്തലിന്റെ അവസാനമായ ഇരുമ്പഴികൾക്ക് അടുത്തെത്തുകയായിരുന്നു. സായുധ പൊലീസ് അടക്കമുള്ളവർ നോക്കി നിൽക്കെയായിരുന്നു വി.വി.ഐ.പികൾക്ക് പോലും അനുമതിയില്ലാത്ത ഭക്തർക്ക് നടന്ന് പോകാൻ മാത്രം അനുമതിയുള്ള അതിസുരക്ഷാ മേഖലയിൽ കൂടി യുവാവിന്റെ ബൈക്ക് യാത്ര. നാട്ടുകാരും വ്യാപാരികളും ചേർന്ന് ഇയാളെ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്യുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments