Friday, October 23, 2026

ചാവക്കാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം

ചാവക്കാട്: ചാവക്കാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. ചാവക്കാട് എം.ആർ.ആർ.എം. എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ഡി ഷീബ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, കെ.പി രഞ്ജിത്ത് കുമാർ, കെ.എച്ച് സലാം, കൗൺസിലർ കെ.സി സുനിൽ, എ.ഇ.ഒ വി.ബി സിന്ധു, പിടിഎ പ്രസിഡണ്ട് ആർ.കെ നൗഷാദ്, സി. സഫിയ, ആർ.ബി റീബ, ജോജി തോമസ്, ഇ.എം  നജീബ്, കെ.കെ മനോജ്, സി.ഡി വിജി, ജിയോ ജോർജ്, എം.കെ സലാഹുദ്ദീൻ, മുഹമ്മദ് ഹാരിസ്, ഷൗക്കത്ത് സ്രാമ്പിക്കൽ,  തുടങ്ങിയവർ സംസാരിച്ചു. രണ്ടുദിവസങ്ങളിലായി എം.ആർ സ്കൂളിലും മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിലുമാണ് ശാസ്ത്രോത്സവം നടക്കുന്നത്. നൂറോളം വിദ്യാലയങ്ങളിൽ നിന്ന് 3500 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments