Friday, September 20, 2024

എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ 1988-89 ബാച്ച് സഹപാഠി കൂട്ടായ്മ കുടുംബ സംഗമവും പുരസ്കാര വിതരണവും നടത്തി

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ 1988-89 ബാച്ച് സഹപാഠി കൂട്ടായ്മ കുടുംബ സംഗമവും പുരസ്കാര വിതരണവും നടത്തി. സ്കൂളിൽ നടന്ന ചടങ്ങ് സ്കൂൾ മാനേജർ ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റും കൂട്ടായ്മ അംഗവുമായ എ.വി ഹംസ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. 88-89 കാലയളവിലെ അധ്യാപകരായ റിട്ട. പ്രധാനധ്യാപിക ജൂലിയ ടീച്ചർ, മോഹൻ ദാസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

തുഫൈൽ പൊന്നേത്ത്, ശിഹാബ് തങ്ങൾ, പി.സി ഇബ്രാഹിം, പി സന്തോഷ്, എ.പി ഹൈദർ, അലി തുടങ്ങിയവർ നേതൃത്വം നൽകി. കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. വേദിയിൽ പങ്കെടുത്ത അധ്യാപകർക്കും മാനേജർക്കും കൂട്ടായ്മ സ്നേഹ സമ്മാനം നൽകി ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments