Saturday, November 23, 2024

ബൈക്കിന്റെ ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് അപായപ്പെടുത്താൻ ശ്രമം

കുന്നംകുളം: ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ചിറ്റണ്ട പൂങ്ങോട് കൊട്ടരപ്പാട്ടിൽ വീട്ടിൽ സുനിലിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.
ബൈക്കിന്റെ പിൻവശത്തെ ചക്രത്തിൽ ഇൻസുലേഷൻ ടേപ്പ് ചുറ്റിയാണ് പന്നി പടക്കം വെച്ചിരുന്നത്. വീട്ടിൽ നിന്ന്‌ പണിസ്ഥലത്തേക്ക് ബൈക്കുമായി ഇറങ്ങിയപ്പോഴാണ് അസാധാരണമായി ടയർ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് പന്നിപ്പടക്കം കണ്ടെത്തിയത്. അല്പദൂരം സഞ്ചരിച്ചെങ്കിലും പന്നിപ്പടക്കം പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. ചക്രത്തിൽനിന്ന്‌ പന്നിപ്പടക്കം ഉടൻ നീക്കം ചെയ്തു. വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments