Monday, August 24, 2026

മുസ്ലിം ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; സി.പി.എം പരാതിയിൽ പോലീസ് കേസെടുത്തു

വയനാട്: കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം. ദേശീയ പതാകയെ അപമാനിച്ചതായി കാട്ടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments