തൃശൂർ: 17 വയസ്സുകാരിയെ പീഡനത്തിനു വിധേയമാക്കിയ യുവാവിനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വടൂക്കര എസ്.എൻ നഗർ കൈപ്പറമ്പൻ അമലിനെയാണ് നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഒരു വർഷത്തോളമായി പെൺകുട്ടിയുമായി നിരന്തര ബന്ധം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അതു കാണിച്ചു വീണ്ടും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു. എസ്.ഐ അനുദാസ്, എ.എസ്.ഐ ബാലസുബ്രമണ്യൻ, സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ ജയന്തി, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.