Thursday, September 19, 2024

ഇരട്ടപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു

കടപ്പുറം: ഇരട്ടപ്പുഴ 1, 2, 16 വാര്‍ഡുകളിലെ 600 ലേറെ കുടുംബങ്ങള്‍ക്ക് ഇരട്ടപ്പുഴയിലെ സി.പി.എം പ്രവര്‍ത്തകര്‍ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഇരട്ടപ്പുഴ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുബൈര്‍ ചക്കരയ്ക്ക്
കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കമ്മറ്റി അംഗം എം.എസ് പ്രകാശന്‍ അദ്ധ്യക്ഷനായി. നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ ഹക്കീം, വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗം സി.പി മണികണ്ഠന്‍, ചേതന സാംസ്‌കാരിക വേദി പ്രസിഡന്റ് എന്‍.പി വിദ്യോത്തമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments