Friday, September 20, 2024

പുന്നയൂർക്കുളം പരൂർ കുപ്രവള്ളി ജി.എം.എൽ.പി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം: പരൂർ കുപ്രവള്ളി ജി.എം.എൽ.പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. നിയമസഭ സ്പീക്കർ എം.പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ജാസ്മീൻ ഷഹീർ സ്വാഗതം പറഞ്ഞു. നിർമിതി കേന്ദ്ര പ്രോജക്ട് എഞ്ചിനീയർ ടി.ജി ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി മാറിയ പുന്നയൂർക്കുളം പെരിയമ്പലം സ്വദേശി ഗാരിഷ് പ്രസാദിനെ ചടങ്ങിൽ പഞ്ചായത്തിന് വേണ്ടി സ്പീക്കർ ഉപഹാരം നൽകി ആദരിച്ചു.


      ചാവക്കാട് ബ്ലോക്ക് പഞ്ചായയത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായയത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലീനസ്, ബ്ലോക്ക് മെമ്പർമാരായ ഗ്രീഷ്മ ഷനോജ്, ബിജു പള്ളിക്കര, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രേമ സിദ്ധാർത്ഥൻ, ആലത്തയിൽ മൂസ, ബിന്ദു ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ്, മുൻ മെമ്പർ യു എം ഫാരിഖ്, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബി രത്നകുമാരി, പിടിഎ പ്രസിഡണ്ട് കെ വി അബ്ദുൽ നാസർ, ഒ എസ് എ പ്രസിഡണ്ട് വി പി ലത്തീഫ്, മദർ പി ടി എ പ്രസിഡണ്ട് നസീമ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി ഹക്കീം വെളിയത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അപ്പു മാസ്റ്റർ എൻ ആർ ഗഫൂർ പ്രവീൺ പ്രസാദ് എ കെ മൊയ്തുണ്ണി, സുമേഷ് കടിക്കാട് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എ.ഒ ജസീന്ത നന്ദി പറഞ്ഞു. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


           

RELATED ARTICLES
- Advertisment -

Most Popular

Recent Comments