Friday, September 20, 2024

ഒരുമനയൂർ മൂന്നാംകല്ല് ദേശീയ പാതക്കരുകിൽ കടപുഴകി വീണ ഭീമൻ മരം നീക്കം ചെയ്യണമെന്നാവശ്യം ശക്തം

ഒരുമനയൂർ: മൂന്നാംകല്ല് ദേശീയ പാതക്കരുകിൽ കടപുഴകി വീണ ഭീമൻ മരം നീക്കം ചെയ്യണമെന്നാവശ്യം ശക്തമായി. ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന മരം വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ മരത്തെ കൂടാതെ മറ്റൊരു മരവും ഇവിടെ കടപുഴകി കിടക്കുന്നുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ വീണു കിടക്കുന്ന മരങ്ങൾ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നതന്ന് നാട്ടുകാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments